സര്‍വ്വകാല തകര്‍ച്ചയിലേക്ക് വീണ് ഇന്ത്യന്‍ രൂപ.യു.എസ് ഡോളറിന് എതിരെ 87.17 എന്ന നിലയിലാണ് മൂല്യത്തകര്‍ച്ച.ഇതെ തുടര്‍ന്ന് യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും വര്‍ദ്ധിച്ചു.ഇന്ന് 87.07 എന്ന നിലയില്‍ വ്യാപാരം ആരംഭിച്ച രൂപ വൈകാതെ തന്നെ 87.17 എന്ന നിലയിലേക്ക് വീഴുകയായിരുന്നു.ഇന്ന് മാത്രം അന്‍പത് പൈസയിലധികം ആണ് രൂപയുടെ മൂല്യത്തില്‍ കുറഞ്ഞത്.
ചൈന,കാനഡ,മെക്‌സ്‌ക്കോ എന്നി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അധിക നികുതി ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഡോളറിന്റെ മൂല്യം ഉയര്‍ന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്.ട്രംപിന്റെ നികുതി പ്രഖ്യാപനത്തിന് പിന്നാലെ രൂപയടക്കമുള്ള ഏഷ്യന്‍ കറന്‍സികള്‍ തകര്‍ച്ച നേരിടുകയായിരുന്നു.രൂപയുടെ മൂല്യത്തകര്‍ച്ച ഗള്‍ഫ് കറന്‍സികളുടെ വിനിമയ നിരക്ക് വീണ്ടും വര്‍ദ്ധിപ്പിച്ചു.ദിര്‍ഹം രൂപ വിനിമയ നിരക്ക് 23.73 ലേക്ക് വരെ ഇന്ന് ഉയര്‍ന്നു.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് നിലവില്‍ ലഭിക്കുന്നത്.