അബുദബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് 25 ദശലക്ഷം ദിര്‍ഹം സമ്മാനം.കോഴിക്കോട് സ്വദേശി ആഷിക് പടിഞ്ഞാറത്ത് ആണ് ഭാഗ്യവാന്‍.ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ച്ചയാണ് മലയാളിക്ക് ബിഗ്ടിക്കറ്റില്‍ സമ്മാനം ലഭിക്കുന്നത്.
ജനുവരി ഇരുപത്തിയൊന്നിന് ഓണ്‍ലൈനായി വാങ്ങിയ ടിക്കറ്റുകളില്‍ ഒന്നിലാണ് ആഷികിന് സമ്മാനം ലഭിച്ചത്.ആയിരം ദിര്‍ഹത്തിന് ആറ് ടിക്കറ്റുകള്‍ ആണ് ലഭിച്ചത്.ഇതില്‍ 456808 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് സമ്മാനം.ഷാര്‍ജയില്‍ റിയല്‍എസ്റ്റേറ്റ് സെക്ടറില്‍ ജോലി ചെയ്യുന്ന ആഷിക് കഴിഞ്ഞ പത്ത് വര്‍ഷമായി ബിഗ്ടിക്കറ്റ് എടുത്ത് ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇത് ആദ്യമായാണ് സമ്മാനം ലഭിക്കുന്നത്.ഇതുവരെ നൂറോളം ടിക്കറ്റുകള്‍ എടുത്തിട്ടുണ്ടാകും എന്നാണ് ആഷിക് പറയുന്നത്.ജനുവരി ഇരുപത്തിയൊന്‍പതിന് ഓണ്‍ലൈനായാണ് ടിക്കറ്റ് വാങ്ങിയത്.കഴിഞ്ഞ ആഴ്ച്ചയും അബുദബി ബിഗ്ടിക്കറ്റില്‍ മലയാളിക്കായിരുന്നു സമ്മാനം.