ഇന്ത്യന്‍ രൂപയ്ക്ക് വീണ്ടും മൂല്യത്തകര്‍ച്ച.യുഎഇ ദിര്‍ഹം അടക്കമുള്ള ഗള്‍ഫ് കറന്‍സികളുടെ വിനിമയനിരക്ക് വീണ്ടും ഉയര്‍ന്നു.
ഇന്ന് രാവിലെ 23 രൂപ തൊണ്ണൂറ്റിനാല് പൈസ എന്ന നിലയിലേക്കാണ് യുഎഇ ദിര്‍ഹത്തിന്റെ വിനിമയ നിരക്ക് ഉയര്‍ന്നത്.ബാങ്കുകളും എക്‌സ്‌ചേഞ്ച് ഹൗസുകളും ഒരു ദിര്‍ഹത്തിന് ഇരുപത്തിമൂന്ന് രൂപ എഴുപത് പൈസയ്ക്ക് മുകളില്‍ നിരക്ക് നല്‍കുന്നുണ്ട്.ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിനിമയ നിരക്കാണ് ഗള്‍ഫ് പ്രവാസികള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.
ഇതെ തുടര്‍ന്ന് സ്വദേശങ്ങളിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണത്തില്‍ ഇരുപത്തിയഞ്ച് ശതമാനത്തോളം ആണ് വര്‍ദ്ധന.ഇന്ന് 87.95 നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടയില്‍ മാത്രം രൂപയുടെ മൂല്യത്തില്‍ ഒന്നരശതമാനത്തോളം ആണ് മൂല്യത്തകര്‍ച്ച.ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയാകുന്നത്.അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നികുതി നയങ്ങളും രൂപയ്ക്ക് തിരച്ചടിയാണ്.