വിമാനടിക്കറ്റുകള്‍ക്ക് വന്‍ നിരക്കിളവ് പ്രഖ്യാപിച്ച് ഷാര്‍ജ എയര്‍ലൈമായ എയര്‍അറേബ്യ.129 ദിര്‍ഹത്തിനാണ് വിമാനടിക്കറ്റുകള്‍ ലഭിക്കുക.നാളെ മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് 129 ദിര്‍ഹത്തിന് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.എയര്‍അറേബ്യ സര്‍വീസ് നടത്തുന്ന ഏത് നഗരത്തിലേക്കും 129 ദിര്‍ഹത്തിന്റെ ടിക്കറ്റ് ലഭിക്കും.2025 സെപ്റ്റംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് ഇരുപത്തിയെട്ട് വരെയുള്ള കാലയളവിലേക്കാണ് ഈ നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ കഴിയുക.ആകെ അഞ്ച് ലക്ഷം സീറ്റുകളില്‍ ആണ് നിരക്കിളവില്‍ വിമാനടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്.
എയര്‍ അറേബ്യുടെ വെബ്‌സൈറ്റ് വഴി ഈ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.യുഎഇയില്‍ ഷാര്‍ജ റാസല്‍ഖൈമ അബുദബി വിമാനത്താവളങ്ങളില്‍ നിന്നും ആണ് എയര്‍അറേബ്യ സര്‍വീസ് നടത്തുന്നത്.കഴിഞ്ഞ വര്‍ഷവും സമാനനിരക്കില്‍ എയര്‍അറേബ്യ ടിക്കറ്റുകള്‍ ലഭ്യമാക്കിയിരുന്നു.