അമേരിക്കന്‍ സമ്പദ്ഘടന വീണ്ടും മാന്ദ്യഭീതിയില്‍.പ്രസിഡന്റ് ഡൊണള്‍ഡ് ടംപിന്റെ നയങ്ങള്‍ അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നയിക്കുന്നത് എന്ന ആശങ്കയാണ് ശക്തമാകുന്നത്.അമേരിക്കന്‍ ഓഹരി വിപണികളും തകര്‍ച്ച നേരിടുകയാണ്.
അമേരിക്കന്‍ പ്രസിഡന്റായി ഡൊണള്‍ഡ് ട്രംപ് വീണ്ടും ചുമതലയേറ്റതിന് ശേഷം സ്വീകരിക്കുന്ന നയസമീപനങ്ങള്‍ സമ്പദ്ഘടനയെ വീണ്ടും മാന്ദ്യത്തിലേക്ക് നയിക്കും എന്ന ഭീതി ശക്തിപ്പെട്ടിരിക്കുകയാണ്.ഇന്നലെ അമേരിക്കന്‍ ഓഹരിവിപണികളില്‍ നേരിട്ട വന്‍തകര്‍ച്ചയ്ക്ക് കാരണവും ഈ ഭീതിയാണ്.
സാമ്പത്തിക മാന്ദ്യസാധ്യത തളളാത്ത ട്രംപിന്റെ നിലപാടും വിപണിയുടെ ആത്മവിശ്വാസത്തെ ബാധിച്ചു.ഫോക്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഈ വര്‍ഷം സാമ്പത്തികപ്രതിസന്ധിയുണ്ടാകുമോ എ്ന്ന ചോദ്യത്തിന് ട്രംപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല.കാര്യങ്ങള്‍ അങ്ങനെ പ്രവചിക്കാന്‍ താനില്ലെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.തിങ്കളാഴ്ച മാത്രം 1.75 ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് അമേരിക്കന്‍ വിപണി നേരിട്ടത്.മാന്ദ്യഭീതിയില്‍ ഡോളറിന് മൂല്യത്തില്‍ ഇടിവ് നേരിട്ടു.ക്രൂഡ് ഓയില്‍ വില എഴുപത് ഡോളറില്‍ താഴേയ്ക്ക് എത്തി.ട്രംപിന്റെ നികുതി നയം ആഗോളതലത്തില്‍ വ്യാപാരയുദ്ധത്തിന് തുടക്കമിടുമെന്ന ആശങ്ക ശക്തമായി തുടരുകയാണ്.ഇതിനൊപ്പം ആണ് ചെലവുചുരുക്കലും പിരിച്ചുവിടലും യു.എസ് വിപണിയെ മാന്ദ്യഭീതിയിലാക്കുന്നത്.