ഗാസയില്‍ ഹമാസിന് എതിരെ പലസ്തീനികളുടെ പ്രതിഷേധ പ്രകടനം.ഹമാസ് ഗാസയുടെ അധികാരമൊഴിയണം എന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.ഹമാസ് തീവ്രവാദികള്‍ പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
വടക്കന്‍ ഗാസയില്‍ ബെയ്ത്ത് ലെഹിയ ജബലിയ എന്നിവിടങ്ങളിലാണ് പലസ്തീനികള്‍ ഹമാസിന് എതിരെ തെരുവിലിറങ്ങിയത്. നൂറ് കണക്കിന് പേര്‍ ഹമാസ് വിരുദ്ധ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.ഹമാസ് അധികാരമൊഴിയണമെന്നും യുദ്ധക്കെടുതികള്‍ നേരിടുന്നവരുടേയും ദുരിതമനുഭവിക്കുന്നവരുടെയും ശബ്ദം കേള്‍ക്കാണ് തയ്യാറാകണം എന്നുമാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടത്. ഗാസയ്ക്ക് യുദ്ധം വേണ്ടെന്നും ആക്രമണങ്ങള്‍ക്ക് അറുതി വരുത്തണം എന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ച ഹമാസ് പ്രവര്‍ത്തകര്‍ പലരേയും ആക്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.തോക്കേന്തി മുഖംമൂടി ധരിച്ചെത്തിയ ഹമാസ് തീവ്രവാദികള്‍ ആണ് പ്രതിഷേധക്കാരെ ആക്രമിച്ചത്.ഏറെക്കാലത്തിന് ശേഷം ഹമാസിന് എതിരെ ഗാസയില്‍ പ്രതിഷേധം പ്രകടനം നടക്കുന്നത്.2007 മുതല്‍ ഗാസയുടെ അധികാരം കൈയ്യാളുന്നത് ഹമാസാണ്.
2023 ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസിന് എതിരെ ഗാസയില്‍ ജനങ്ങള്‍ക്കിടയിലും ഡിജിറ്റല്‍ പ്ലാറ്റഫോമുകളും പ്രതിഷേധം പുകയുന്നുണ്ട്.കൂടുതല്‍ മേഖലകളില്‍ ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കി യുദ്ധം തുടരുകയാണ് ഇസ്രയേല്‍ സൈന്യം.ഒരമ്മയും ആറ് മാസം മാത്രം പ്രായമുള്ള കുട്ടിയും അടക്കം പതിനൊന്ന് പേരാണ് ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടത്.