യുഎഇയിലേക്കുള്ള വിമാനയാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന എന്ന് കണക്കുകള്‍.അറുപത് ലക്ഷത്തിലധികം സീറ്റുകളിലാണ് ഏപ്രില്‍ മാസം ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരിക്കുന്നത്.
വേള്‍ഡ് ഫ്‌ലൈഖ്ഖ് ഇന്‍ഫര്‍മേഷന്‍ ഇന്റലിജന്‍സ് ആന്‍ഡ് അനലിസ്റ്റിക്‌സ് റിപ്പോര്‍ട്ടിലാണ് വിമാനയാത്രക്കാരുടെ കണക്കുകള്‍ പറയുന്നത്.മാര്‍ച്ച് മാസത്തെ അപേക്ഷിച്ച് വിമാനടിക്കറ്റ് ബുക്കിംഗില്‍ 6.2 ശതമാനം വര്‍ദ്ധനയാണ്രേ ഖപ്പെടുത്തിയിരിക്കുന്നത്.കഴിഞ്ഞ മാസം ആഖെ ടിക്കറ്റ് ബുക്കിംഗ് 50.98 ലക്ഷം ആയിരുന്നു. ഈ മാസം അത് 60.35 ലക്ഷമായി ഉയര്‍ന്നു.എമിറേറ്റ്‌സില്‍ ആണ് ഏറ്റവും അധികം യാത്രക്കാര്‍.30.19 ലക്ഷം സീറ്റുകളിലാണ് ടിക്കറ്റ് ബുക്കിംഗ്.
ഫ്‌ളൈ ദുബൈയില്‍ 10.22 ലക്ഷം സിറ്റുകളിലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്.ഇത്തിഹാദ് എയര്‍വേയ്‌സില്‍ 10.09 ലക്ഷം യാത്രക്കാര്‍ യുഎഇയില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഷാര്‍ജ വിമാനകമ്പനിയില്‍ എട്ടരലക്ഷത്തോളം യാത്രക്കാരും ടിക്കറ്റ് എടുത്തിട്ടുണ്ട്.മധ്യപൂര്‍വ്വദേശത്ത് തന്നെ ഏറ്റവും അധികം വിമാനയാത്രക്കാര്‍ എത്തുന്നത് യുഎഇയില്‍ ആണ്.