ഒളിംപിക്‌സില്‍ ഇനി ക്രിക്കറ്റും.2028 ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സ് മുതല്‍ ആയിരിക്കും ക്രിക്കറ്റ് മത്സരങ്ങള്‍.ട്വന്റി-ട്വന്റി ഫോര്‍മാറ്റിലായിരിക്കും മത്സരങ്ങള്‍ നടക്കുക.
രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡാണ് ക്രിക്കറ്റ് ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തുന്നതിന് അംഗീകാരം നല്‍കിയത്.സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമായി പ്രത്യേകം ടൂര്‍ണമെന്റുകള്‍ നടത്തും. ഇരുവിഭാഗത്തിലും ആറ് വീതം ടീമുകള്‍ക്ക് മത്സരിക്കാം.ടീമുകളുടെ യോഗ്യത സംബന്ധിച്ച മാനദണ്ഡങ്ങള്‍ നിലവില്‍ പ്രഖ്യാപിച്ചിട്ടില്ല.
ക്രിക്കറ്റ് മത്സരങ്ങളുടെ വേദി സംബന്ധിച്ചോ സമയക്രമം സംബന്ധിച്ചോ നിലവില്‍ എക്‌സിക്യൂട്ടീവ് ബോര്‍ഡ് തീരുമാനം സ്വീകരിച്ചിട്ടില്ല.128 വര്‍ഷങ്ങള്‍ക്ക് ശേഷം ആണ് ക്രിക്കറ്റ് ഒളിംപിക്‌സിലേക്ക് തിരികെ എത്തുന്നത്.1900-ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ആണ് അവസാനമായി ക്രിക്കറ്റ് മത്സരം നടന്നത്.ക്രിക്കറ്റിന് ഒപ്പം ബേസ് ബോള്‍,സോഫ്റ്റ്‌ബോള്‍,സ്‌ക്വാഷ്,ഫ്‌ളാഗ് ബോള്‍ തുടങ്ങിയ മത്സരങ്ങളും ലോസ് എയ്ഞ്ചലസ് ഒളിംപിക്‌സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.