അബുദബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ ഏര്‍പ്പെടുത്തിയിരുന്ന മിനിമം വേഗത ഗതാഗത അതോറിട്ടി പിന്‍വലിച്ചു.ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.അബുദബിയില്‍ രണ്ട് പ്രധാന ഹൈവേകളില്‍ വേഗപരിധി കുറച്ചത് ഇന്ന് പ്രാബല്യത്തില്‍ വന്നു.
അബുദബി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മണിക്കൂറില്‍ 120 കിലോമീറ്ററില്‍ താഴെ വാഹനം ഓടിക്കാന്‍ പാടില്ലെന്ന നിബന്ധന പിന്‍വലിച്ചു എന്നാണ് അബുദബി മൊബിലിറ്റിയുടെ അറിയിപ്പ്.ഇനി മുതല്‍ വാഹനം ഓടിക്കുന്നവര്‍ മിനിമം വേഗത പാലിക്കേണ്ടതില്ല.ഗതാഗതം കൂടുതല്‍ സുഗമമവും സുരക്ഷിതവും ആക്കുക എന്ന ലക്ഷ്യത്തിലാണ് മിനിമം വേഗത ഒഴിവാക്കുന്നത്.2023 ഏപ്രിലില്‍ ആണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് റോഡില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ മിനിമം വേഗത ഏര്‍പ്പെടുത്തിയത്.ഇടതുവശത്തുള്ള ആദ്യ രണ്ട് വരികളില്‍ ആയിരുന്നു മിനിമം വേഗത ഏര്‍പ്പെടുത്തിയിരുന്നത്.
ഇത് പാലിക്കാത്തവര്‍ക്ക് നാനൂറ് ദിര്‍ഹം പിഴയും ചുമത്തിയിരുന്നു. മണിക്കൂറില്‍ 140 കിലോമീറ്ററാണ് ഈ പാതയില്‍ പരമാവധി വേഗത.അതെസമയം അബുദബി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡിലും അബുദബി സൈ്വഹാന്‍ റോഡിലും പരമാവധി വേഗതയയില്‍ മാറ്റംവരുത്തിയത് പ്രാബല്യത്തിലായി.ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് ഇന്റര്‍നാഷണല്‍ റോഡില്‍ പരമാവധി വേഗത മണിക്കൂറില്‍ 160 കിലോമീറ്ററില്‍ നിന്നും 140 കിലോമീറ്ററായാണ് കുറച്ചത്. സൈ്വഹാന്‍ റോഡില്‍ മണിക്കൂറില്‍ കൂടിയ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്നും നൂറ്
കിലോമീറ്ററായി കുറച്ചു.