നടി വിന്‍സിയുടെ പരാതിയില്‍ ഷൈന്‍ ടോം ചാക്കോയോട് താരസംഘടനയായ അമ്മ വിശദീകരണം തേടി.ഷൈന്‍ വിശദീകരണം നല്‍കുന്നില്ലെങ്കില്‍ അടച്ചടക്ക നടപടി സ്വീകരിക്കും.ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ ഷൈന്‍ ടോം ചാക്കോയെ നോട്ടീസ് നല്‍കി പൊലീസ് വിളിപ്പിക്കും.
വിന്‍സിയുടെ പരാതിയില്‍ തിങ്കളാഴ്ച്ചയ്ക്ക് അകം വിശദീകരണം നല്‍കണം എന്നാണ് ഷൈന്‍ ടോം ചാക്കോയോട് താരസംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.തിങ്കളാഴ്ച്ചക്കുള്ളില്‍ വിശദീകരണം നല്‍കുന്നില്ലെങ്കില്‍ സംഘടനയില്‍ നിന്നും പുറത്താക്കണം എന്ന് അച്ചടക്ക സമിതി ജനറല്‍ ബോഡിക്ക് ശുപാര്‍ശ നല്‍കും.വിന്‍സിയുടെ പരാതി അന്വേഷിക്കുന്നതിന് അമ്മ നിയോഗിച്ച മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംഘടനയുടെ തീരുമാനം.ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ കടുത്ത നടപടിയുണ്ടാകും എന്ന് ഫിലം ചേംമ്പറും വ്യക്തമാക്കിയിട്ടുണ്ട്.
ഹോട്ടലില്‍ നിന്നും ഇറങ്ങിയോടിയ സംഭവത്തില്‍ സംസ്ഥാനത്തിന് പുറത്ത് പോയി ഷൈന്‍ ടോം ചാക്കോയെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന തീരുമാനത്തിലാണ് പൊലീസ്.ഷൈനിന്റെ പേരില്‍ നിലവില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.എന്നാല്‍ എന്തിനാണ് ഇറങ്ങി ഓടിയതെന്നും എന്തുകൊണ്ട് സംസ്ഥാനം വിട്ടെന്നും ഷൈന്‍ വിശദീകരിക്കേണ്ടിവരും.ഇതിനായി ഷൈനെ നോട്ടീസ് വിളിച്ചുവരുത്തുന്നതിന് ആണ് പൊലീസിന്റെ നീക്കം.കൊക്കൈന്‍ കേസില്‍ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കിയ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി വിധിക്ക് എതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിന് ആണ് സര്‍ക്കാര്‍ തീരുമാനം