ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സീസ് മാര്‍പാപ്പ വിടവാങ്ങി.വത്തിക്കാനിലെ വസതയില്‍ ഇന്ന് പ്രാദേശികസമയം പുലര്‍ച്ചെ 7.35-ന് ആയിരുന്നു അന്ത്യം.എണ്‍പത്തിയെട്ട് വയസായിരുന്നു.ബെഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ രാജിവെച്ചതിനെ തുടര്‍ന്നാണ് 2013 മാര്‍ച്ച് പതിമൂന്നിന് അര്‍ജന്റീനയിലെ ബ്യൂനസ് അയേഴ്‌സ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബര്‍ഗോളിയോ മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്.വിശുദ്ധഫ്രാന്‍സീസ് അസീസിയുടെ പേരാണ് മാര്‍പാപ്പ സ്വീകരിച്ചത്.ജീവിത്തില്‍ ആഢംബരങ്ങള്‍ ഒഴിവാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ മാതൃക തീര്‍ത്തത്.
മരണത്തിലും ഇത് മാര്‍പ്പാപ്പ ആഗ്രഹിച്ചിരുന്നു.സൈപ്രസ് ഓക്ക് വാകമരത്തടികള്‍ കൊണ്ടുനിര്‍മ്മിച്ച മൂന്ന് പെട്ടികള്‍ക്കുള്ളിലായി മാര്‍പാപ്പമാരെ അടക്കം ചെയ്യുന്ന രീതി വേണ്ടന്ന് നേരത്തെ നിര്‍ദ്ദേശിച്ചിട്ടുണ്ട്.സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ.ലോകരാഷ്ട്രീയത്തില്‍ തന്നെ പലപ്പോഴും ഇടപെടലുകള്‍ നടത്തി.ബാലപീഢനം ലൈഗിംക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ഉള്‍പ്പെട്ട വൈദീകര്‍ക്കും മെത്രാന്‍മാര്‍ക്കും എതിരെ വിട്ടുവീഴ്ച്ചയില്ലാത്ത നടപടി സ്വീകരിച്ചു.സ്വവര്‍ഗരതിയെ കുറ്റകരമാക്കുന്ന നിയമങ്ങളെ അനീതി എന്നാണ് മാര്‍പാപ്പ വിശേഷിപ്പിച്ചത്.ദൈവം തന്റെ എല്ലാ മക്കളേയും സ്‌നേഹിക്കുന്നുവെന്നാണ് സ്വവര്‍ഗാനുരാഗികളെക്കുറിച്ച് മാര്‍പ്പ്പാ പറഞ്ഞത്.
ബ്യൂണസ് അയേഴ്‌സില്‍ ഇറ്റലിയില്‍ നിന്നു കുടിയേറിയ മരിയോ ജോസ് ബര്‍ഗോളിയോയുടെയും മരിയ സിവോരിയയുടേയും അഞ്ചു മക്കളില്‍ ഒരാളായി 1936ല്‍ ഡിസംബര്‍17ന് ആണ് പോപ് ഫ്രാന്‍സിസ് ജനിച്ചത്. പോപ്പായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബ്യൂണസ് അയേഴ്‌സ് രൂപതയുടെ തലവനായിരുന്നു. ലാറ്റിനമേരിക്കയില്‍ നിന്നും പോപ്പായ ആദ്യത്തെ വ്യക്തി കൂടിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.