തുടര്‍ച്ചയായ രണ്ടാംദിനവും കേരളത്തില്‍ സ്വര്‍ണവില വര്‍ധിച്ചു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന് കാരണമായി പറയുന്നത്. ഒരു പവന് 240 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരാഴ്ച മുമ്പുള്ള വിലയിലേക്ക് സ്വര്‍ണം എത്തി. സ്വര്‍ണവിലയില്‍ നേരിയ കുറവ് വന്നേക്കുമെന്ന സൂചനയുണ്ടായിരുന്നു.
കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 44360 രൂപയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നത്തെ വില 5545 രൂപയാണ്. ജൂലൈ 21ന് ഇതേ വിലയായിരുന്നു. ബുധനാഴ്ച വില വര്‍ധിച്ച പിന്നാലെയാണ് ഇന്നും വര്‍ധിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനിടെ 360 രൂപയുടെ വര്‍ധനവാണ് വന്നിരിക്കുന്നത്. വിപണിയിലെ അസ്ഥിരതയും സ്വര്‍ണത്തിലുള്ള വിശ്വാസ്യതയുമാണ് ഉപഭോക്താക്കളെ മഞ്ഞലോഹത്തിലേക്ക് ആകര്‍ഷിക്കുന്നത്.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയും വര്‍ധിച്ചു. ഒരു രൂപയാണ് വെള്ളിയ്ക്ക് കൂടിയത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളി വിലയില്‍ ഇന്നും മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്.