പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിലെ ലേബർ ക്യാമ്പുകളിൽ എക്സൈസ് പരിശോധന നടത്തി. പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന.
റെയ്ഡില്‍ നിരോധിത പുകയില ഉത്പന്നങ്ങളും ലഹരി വസ്തുക്കളും കണ്ടെടുത്തതായി എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ലോഡ്ജുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ബിവറേജസ് ഔട്ട്ലെറ്റ് പരിസരം, ഇതരസംസ്ഥാന തൊഴിലാളികള്‍ ധാരാളമായുളള മേഖലകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയുടെ കൊലപാതകത്തിന്റെ സാഹചര്യത്തിൽ അതിഥി തൊഴിലാളികളുടെ ലഹരി ഉപയോഗം സംബന്ധിച്ച പരാതികൾ ഉയരുന്നതിനിടെയാണ് പരിശോധന നടത്തുന്നത്.