Saturday, December 21, 2024
HomeNewsCrimeയുവതിയുടെ ദുരൂഹ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ ലഹരി സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നു

യുവതിയുടെ ദുരൂഹ മരണം: സുഹൃത്ത് കസ്റ്റഡിയിൽ; പ്രതിയുടെ ലഹരി സംഘങ്ങളുമായുള്ള ബന്ധം അന്വേഷിക്കുന്നു

കോഴിക്കോട് കായക്കൊടി സ്വദീഷിണി ആദിത്യയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സുഹൃത്ത് മുഹമ്മദ് അമൽ പോലീസ് കസ്റ്റഡിയിൽ. മെഡിക്കൽ കോളേജ് എസിപി കെ.സുദർശനനാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടിയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

ജൂലൈ 13-നാണ് കോഴിക്കോട് ഹൈലൈറ്റ് മാളിലെ ജീവനക്കാരിയായ ആദിത്യ ചന്ദ്രനെ മേത്തോട്ട് വാടക മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദിത്യയുടെ ദുരൂഹ മരണത്തിൽ മുഹമ്മദ് അമലിനെ നേരത്തെ ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, എസ്.സി- എസ്.ടി വകുപ്പുകൾ എന്നിവ ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ മയക്കുമരുന്ന് ഇടപാടുകാരുടെ പങ്ക് പോലീസ് പരിശോധിച്ച് വരികയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments