ആലപ്പുഴ മാവേലിക്കര കണ്ടിയൂരില്‍ കാര്‍ തീപിടിച്ച് പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. കാർ വീട്ടിലേക്ക് കയറ്റവെയാണ് തീ പിടിച്ചത്. കാറിലുണ്ടായിരുന്ന കാരാഴ്മ കിണറ്റും കാട്ടിൽ കൃഷ്ണപ്രകാശ് (കണ്ണൻ 35) ആണ് മരിച്ചത്. ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ ശ്രമിക്കുമ്പോളേക്കും കാർ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
മാവേലിക്കര ഗവ.ഗേൾസ് എച്ച്എസ്എസിന് സമീപം ഐ കെയർ കമ്പ്യൂട്ടർ സ്ഥാപനം നടത്തിവയായിരുന്നു. വാടകയ്ക്ക് താമസിച്ചിരുന്ന കണ്ടിയൂർ പുളിമൂട് പാലത്തിനു സമീപമുള്ള ജ്യോതി വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു സംഭവം. അഗ്നിരക്ഷാ സേനയും പൊലീസും എത്തിയാണ് തീ അണച്ചത്.