പാലക്കാട് ഗോവിന്ദാപുരം ചെക്ക്‌പോസ്റ്റില്‍ വിജിലന്‍സ് പരിശോധനയിൽ അനധികൃത പണം പിടികൂടി. രണ്ടു മണിക്കൂറിനിടെ 16,450 രൂപ പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ടു മണിക്കാണ് പരിശോധന നടത്തിയത്. ഏജന്റ് ഉദ്യോഗസ്ഥര്‍ക്ക് പണം നല്‍കുമ്പോഴാണ് വിജിലന്‍സ് പിടികൂടിയത്. പായക്ക് അടിയിലും കസേരയ്ക്ക് പിന്നിലുമായിട്ടാണ് പണം ഒളിപ്പിച്ചിരുന്നത്.
ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കും. ഓണത്തിനോട് അനുബന്ധിച്ച് ചെക് പോസ്റ്റുകളില്‍ വ്യാപക പണപ്പിരിവ് നടക്കുന്നുണ്ടെന്ന് വിജിലന്‍സിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഗോവിന്ദാപുരം ചെക്‌പോസ്റ്റില്‍ പരിശോധന നടത്തിയത്.
കഴിഞ്ഞ ദിവസം വാളയാറിലെ ചെക്‌പോസ്റ്റിലും വിജിലന്‍സ് സമാന രീതിയിലുള്ള പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് 13000 രൂപയോളമാണ് വിജിലന്‍സ് പിടിച്ചെടുത്തത്. കാന്ത കഷ്ണങ്ങളില്‍ ചുറ്റി റബ്ബര്‍ ബാന്‍ഡ് കെട്ടി ഇരുമ്പു വാതിലുകളുടെ മറവില്‍ ഒട്ടിച്ച നിലയിലാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്.