കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ നിഷേധാത്മകമായ നിലപാടാണു സ്വീകരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി മുഖേന എടുക്കുന്ന വായ്പ സര്‍ക്കാറിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്പ കേന്ദ്ര സര്‍ക്കാറിന്റെ വായ്പയായി കണക്കാക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, സംസ്ഥാനത്തെ വിലക്കയറ്റം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത സംസ്ഥാന സർക്കാർ നോക്കുകുത്തിയായി. സപ്ലൈകോയിൽ അവശ്യസാധനങ്ങളില്ല. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിലക്കയറ്റം ജനജീവിതത്തെ ദുസ്സഹമാക്കി. വിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ പി.സി വിഷ്ണുനാഥ് ആരോപിച്ചു.