മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അടിയന്തിര പ്രമേയ ചർച്ചയിൽ മോദിയെ കടുത്ത ഭാഷയിൽ വിമർശിച്ചാണ് രാഹുൽ സംസാരിച്ചത്. മണിപ്പൂർ ഇന്ത്യയിൽ അല്ല എന്നാണ് മോദി കരുതുന്നത്. താൻ മണിപ്പുർ സന്ദർശിച്ച്, എന്നാൽ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരിൽ പോയിട്ടില്ല. മണിപ്പുരിൽ ഇന്ത്യ കൊലചെയ്യപ്പെട്ടിരിക്കുന്നുവെന്നു രാഹുൽ ഗാന്ധി പറഞ്ഞു.
രാമായണത്തിലെ കഥാപാത്രങ്ങളെ ഉദ്ദരിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം. രാവണൻ കുംഭകർണനും മേഘനാഥനും പറയുന്നതാണ് കേട്ടിരുന്നത്. മോദി കേൾക്കുന്നത് അദാനിയെയും അമിത് ഷായെയുമാണെന്നും രാഹുൽ പരിഹസിച്ചു. മണിപ്പുരില്‍ ഭാരത മാതാവാണു കൊല്ലപ്പെട്ടതെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ബിജെപി അംഗങ്ങളുടെ ബഹളത്തിനിടെയായിരുന്നു രാഹുലിന്റെ പ്രസംഗം.