യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പിനുള്ള രജിസ്‌ട്രേഷന്‍ മറ്റന്നാള്‍ ആരംഭിക്കും. യോഗ്യരായവര്‍ക്ക് നേരിട്ടും ഓണ്‍ലൈന്‍ വഴിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. ഒക്ടോബര്‍ ഏഴിനാണ് വോട്ടെടുപ്പും ഫലപ്രഖ്യാപനവും.
യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലിലേക്ക് മത്സരിക്കുന്നതിനുള്ള നാമനിര്‍ദ്ദേശപത്രികാസമര്‍പ്പണം ആണ് മറ്റന്നാള്‍ ആരംഭിക്കുന്നത്. ഓഗസ്റ്റ് പതിനെട്ട് വരെ മൂന്ന് ദിവസം ആണ് നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിന് അനുവദിച്ചിരിക്കുന്നത്. നാമനിര്‍ദ്ദേശപത്രികാ സമര്‍പ്പണത്തിനായി രാജ്യത്ത് വിവിധയിടങ്ങളിലായി ഒന്‍പത് കേന്ദ്രം തുറക്കും. ദേശീയ ഇലക്ഷന്‍ കമ്മിറ്റിയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും രജിസ്ട്രര്‍ ചെയ്യുന്നതിനുള്ള അവസരം ഉണ്ട്. ഇലക്ട്രല്‍ കൊളോജില്‍ പേരുള്ളവര്‍ക്കാണ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് അവസരം ഉള്ളത്.
ഓഗസ്റ്റ് ഇരുപത്തിയഞ്ചിന് സ്ഥാനാര്‍ത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബര്‍ രണ്ടിന് സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.വോട്ടെടുപ്പ് നടക്കുന്ന ഒക്ടോബര്‍ ഏഴിന് തന്നെ ഫലപ്രഖ്യാപനവും നടക്കും.ഒക്ടോബര്‍ എട്ട് മുതല്‍ പത്ത് വരെയാണ് അപ്പീലുകള്‍ സമര്‍പ്പിക്കുന്നതിന് അവസരം. ഒക്ടോബര്‍ പതിമൂന്നിന് വിജയികളുടെ അന്തിമപട്ടിക പ്രഖ്യാപിക്കും.എഫ്.എന്‍.സിയില്‍ വോട്ടവകാശം ഉള്ളവരുടെ ഇലക്ട്രറല്‍ കൊളേജില്‍ അന്‍പത്തിയൊന്ന് ശതമാനവും സ്ത്രീകളാണ്. വോട്ടവകാശം ഉള്ളവര്‍ക്ക് രാജ്യത്തിന് പുറത്തും വോട്ട് രേഖപ്പെടുത്തുന്നതിന് സൗകര്യം ഒരുക്കും. ഒക്ടോബര്‍ ആറ് വിദൂരവോട്ടിംഗ് ആരംഭിക്കും