പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ഇടത് വലത് മുന്നണികൾ. പുതുപ്പള്ളിയിൽ വികസന സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് ജെയ്ക്ക് സി തോമസ്. സ്ഥലവും സമയവും യുഡിഎഫിന് നിശ്ചയിക്കാം. യുഡിഎഫ് പ്രചരിപ്പിക്കുന്നത് നുണകളാണ്. വികസന നേട്ടങ്ങൾ എണ്ണിപ്പറയുമെന്ന് ജെയ്ക്ക് സി തോമസ് വ്യക്തമാക്കി.
പുതുപ്പള്ളിയുടെ വികസന കാഴ്ച്ചപ്പാട് രൂപപ്പെടുത്താൻ ചുമതലപ്പെട്ടവർ അതിൽ പരാജയപ്പെട്ടു എന്നത് വൈകിയാണെങ്കിലും എല്ലാവരും തെറിച്ചറിഞ്ഞ കഴിഞ്ഞുവെന്ന് ജയ്ക് പറഞ്ഞു. യു ഡി എഫിന്‍റെ കയ്യിൽ രാഷ്ട്രീയ അധികാരമുണ്ടായിരുന്ന സമയത്ത് വികസനം സാധ്യമാക്കുന്ന ഇടപെടലുകളും നിയമനിർമ്മാണവും ഈ മണ്ഡലത്തിൽ ഉണ്ടായിട്ടില്ലെന്നും ജയ്ക് ഫേസ്ബുക് കുറിപ്പിൽ ആരോപിച്ചു. ജനങ്ങൾ ഉയർത്തുന്ന വികസനം എന്ന ചോദ്യത്തിൽ നിന്ന് മണ്ഡലത്തിന്‍റെ ഭരണം നിയന്ത്രിച്ചിരുന്നവർ ഒളിച്ചോടുകയാണ്. എങ്കിലും നമ്മൾക്ക് നിരന്തരം ഈ ചോദ്യം ചോദിച്ചുകൊണ്ടേ ഇരിക്കാമെന്നും ജെയ്ക്ക് പറയുന്നു.