2018ൽ പുറത്തിറങ്ങിയ സയൻസ് ഫിക്‌ഷൻ ചിത്രം ദ് മെഗിനു രണ്ടാം ഭാഗം വരുന്നു. മെഗ് 2: ദ് ട്രെഞ്ച് എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ എത്തി. ജൊനാസ് ടെയ്‌ലർ എന്ന കഥാപാത്രമായി ജേസൺ സ്റ്റഥാം തന്നെയാണ് രണ്ടാം ഭാഗത്തിലും നായകനായി എത്തുന്നത്. ക്ലിഫ് കർട്ടിസ്, പേജ് കെന്നഡി, സ്കൈലർ സാമുവൽസ്, സെർജിയോ പെരിസ് എന്നിവരാണ് മറ്റ് താരങ്ങൾ.
ബീൻ വീറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 4ന് ത്രിഡിയിൽ തിയറ്ററുകളിലെത്തും.