റിയാദ് ∙ സൗദി പ്രൊ ലീഗ് ഫുട്ബോളിൽ അൽ റെയ്ദിനെ 4–0നു തോൽപിച്ച് അൽ നസ്ർ കിരീട പ്രതീക്ഷ നിലനിർത്തി. 4–ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അൽ നസ്റിന്റെ ആദ്യ ഗോൾ നേടിയത്. 25 കളികളിൽ 56 പോയിന്റുമായി ലീഗിൽ ഇപ്പോൾ രണ്ടാമതാണ് അൽ നസ്ർ. ഒന്നാമതുള്ള അൽ ഇത്തിഹാദിന് 24 കളികളിൽ 59 പോയിന്റുണ്ട്.
സീസണിൽ അൽ നസ്റിന് 5 കളികളും അൽ ഇത്തിഹാദിന് 6 കളികളുമാണ് ഇനി ശേഷിക്കുന്നത്. കഴിഞ്ഞ 3 മത്സരങ്ങളിൽ ജയിക്കാനാവാതെ പോയതാണ് അൽ നസ്റിനെ രണ്ടാം സ്ഥാനത്താക്കിയത്.
3 മത്സരങ്ങളിലും ഒരു ഗോൾ പോലും സ്കോർ ചെയ്യാനുമായില്ല. കോച്ച് റൂഡി ഗാർഷ്യയെ പുറത്താക്കിയതിനുശേഷം കിങ് കപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ട ക്ലബ് സൗദി സൂപ്പർ കപ്പിൽ നിന്നു നേരത്തേ പുറത്തായിരുന്നു.