ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണം. ബ്രിട്ടിഷ് രാജചരിത്രത്തിൽ വേദനയുടെ കനം പേറി നിൽക്കുന്ന പേരാണ് ചാൾസ് എന്നുള്ളത്.
ഈ പേര് ആദ്യമായി ഉണ്ടായിരുന്ന ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലുകയായിരുന്നു.
ബ്രിട്ടന്റെ ചരിത്രത്തിൽ ഇത്തരമൊരു വധിക്കലിനു വിധേയനായ ഏക രാജാവ് ചാൾസ് ഒന്നാമനാണ്.
ചാൾസ് ഒന്നാമൻ രാജാവ് ഭരിച്ചിരുന്ന കാലം. 1642ൽ ഒരു വേനൽക്കാലത്ത് രാജാവിനെ അനുകൂലിക്കുന്നവരും പാർലമെന്ററി ഭരണരീതിയെ അനുകൂലിക്കുന്നവരും തമ്മിൽ യുദ്ധം തുടങ്ങി. ബ്രിട്ടിഷ് ആഭ്യന്തര യുദ്ധം എന്നറിയപ്പെടുന്ന ഈ യുദ്ധത്തിൽ പാർലമെന്ററി സേനയുടെ ശക്തനായ നേതാവായിരുന്നു ഒലിവർ ക്രോംവെൽ.
1648 വർഷത്തിൽ ക്രോംവെല്ലിന്റെ സേന ഒട്ടേറെ വിജയങ്ങൾ സ്വന്തമാക്കുകയും ബ്രിട്ടിഷ് രാഷ്ട്രീയത്തിൽ ക്രോംവെൽ ഒരു അനിഷേധ്യശക്തിയായി ഉയരുകയും ചെയ്തു.
പിന്നീട് രാജാവിനെ അനുകൂലിക്കുന്ന പാർലമെന്റ് അംഗങ്ങളെ സൈനിക നടപടിയിലൂടെ ക്രോംവെൽ പുറത്താക്കി. റംപ് പാർലമെന്റ് എന്നാണ് ശേഷിക്കുന്ന അംഗങ്ങൾ അറിയപ്പെട്ടത്. ഇവർ ചേർന്ന് ചാൾസ് ഒന്നാമൻ രാജാവിനെ തൂക്കിക്കൊല്ലാൻ നടപടിയിട്ടു. ഇങ്ങനെയാണ് ഇതു നടപ്പാക്കിയത്.
ഇതെത്തുടർന്ന് കുറെക്കാലം റംപ് പാർലമെന്റ് ബ്രിട്ടന്റെ അധികാരം കൈയാളി. ഒടുവിൽ ഈ സഭ പിരിച്ചുവിട്ട ക്രോംവെൽ, ലോഡ് പ്രൊട്ടക്ടർ എന്ന നിലയിൽ ബ്രിട്ടൻ ഭരിച്ചു. ഇത് 5 വർഷക്കാലം തുടർന്നു.
രാജാവില്ലാത്ത ഈ കാലയളവ് 1649 മുതൽ 1660 വരെ തുടർന്നു. 1661ൽ ചാൾസ് ഒന്നാമന്റെ മകനായ ചാൾസ് രണ്ടാമന്റെ കിരീടധാരണത്തോടെ രാജത്വം ബ്രിട്ടനിൽ തിരികെയെത്തി. പിന്നീട് രാജാക്കൻമാരിലാർക്കും തന്ന ചാൾസ് എന്ന പേര് ഉണ്ടായിരുന്നില്ല.
∙ പുതിയ കിരീടം
ചാൾസ് മൂന്നാമന്റെ കീരീടധാരണത്തിന് ഉപയോഗിക്കുന്നത് പ്രശസ്തമായ സെന്റ് എഡ്വേർഡ്സ് കിരീടമാണ്. ബ്രിട്ടിഷ് രാജ ആഭരണങ്ങളുടെ കൂട്ടത്തിലുള്ള ഈ കിരീടമാണ്, കിരീടധാരണ വേളയിൽ 1661 മുതൽ ഉപയോഗിച്ചു വരുന്നത്.
അതിനും മുൻപ് പതിനൊന്നാം നൂറ്റാണ്ടിൽ നിന്നുള്ള മെഡീവൽ ക്രൗൺ എന്ന പ്രശസ്ത നേരത്തെ പറഞ്ഞ രാജാവില്ലാത്ത കാലഘട്ടത്തിന്റെ തുടക്കത്തിൽ, അതായത് 1649ൽ പാർലമെന്റ് സമിതി ഉരുക്കിക്കളഞ്ഞു. രാജത്വം നിരോധിക്കുന്നതിന്റെ ഒരു പ്രതീകമെന്ന നിലയ്ക്കായിരുന്നു അത്.
പിന്നീട് പുതുതായി ഉണ്ടാക്കിയ സെന്റ് എഡ്വേർഡ്സ് കിരീടം രാജാവായി അഭിഷേകം ചെയ്യപ്പെട്ട ചാൾസ് രണ്ടാമന്റെ രാജ്യാഭിഷേകത്തിനാണ് ആദ്യമായി ഉപയോഗിച്ചത്.സ്വർണത്തിൽ നിർമിച്ച കിരീടത്തിൽ പവിഴം, വൈഡൂര്യം, മരതകം, പുഷ്യരാഗം, മാണിക്യം തുടങ്ങിയ രത്നങ്ങൾ പതിപ്പിച്ചിട്ടുണ്ട്.
പിന്നീട് അന്നു മുതൽ ഈ കിരീടം വിവിധ ഭരണാധികാരികൾ കിരീടധാരണത്തിനായി ഉപയോഗിച്ച് വരുന്നു. 1953ൽ കിരീടധാരണവേളയിൽ എലിസബത്ത് രാജ്ഞി ശിരസ്സിൽ വച്ചതും ഇതേ കിരീടമായിരുന്നു.