Sunday, December 22, 2024
HomeHealthഈ വേനലിൽ കഴിക്കാം ആരോഗ്യഗുണങ്ങളേറും മള്‍ബെറി

ഈ വേനലിൽ കഴിക്കാം ആരോഗ്യഗുണങ്ങളേറും മള്‍ബെറി

p>ഈ വേനലിൽ കഴിക്കാൻ പറ്റിയ രുചികരവും ആരോഗ്യഗുണങ്ങള്‍ ഏറിയതുമായ പഴമാണ് മൾബെറി. മാർച്ച് മുതൽ മെയ് വരെയും ഒക്ടോബർ, നവംബർ മാസങ്ങളിലുമാണ് മൾബെറി ഉണ്ടാകുന്നത്. ചുവപ്പ്, കറുപ്പ്, പർപ്പിൾ, വെള്ള, പിങ്ക് നിറങ്ങളിൽ വ്യത്യസ്ത ഇനം മള്‍ബെറി ഉണ്ട്. മധുരവും ചെറിയ പുളിയും ചേർന്ന രുചിയാണിതിന്. ജ്യൂസ്, ജാം, സ്ക്വാഷ്, ജെല്ലി ഇവയെല്ലാം മൾബെറി ഉപയോഗിച്ച് ഉണ്ടാക്കാം. 

അയൺ, വൈറ്റമിൻ സി, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ പോഷകങ്ങളാൽ സമ്പന്നമാണ് മൾബെറി. മൾബെറി നൽകുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാം. 

∙ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു

മൾബെറി കഴിക്കുന്നതിലൂടെ രക്തചംക്രമണം നിയന്ത്രണത്തിലാകുന്നു. അയൺ ധാരാളം അടങ്ങിയതിനാൽ ചുവന്ന രക്തകോശങ്ങളുടെ നിർമാണം വര്‍ധിപ്പിക്കാൻ മൾബെറി സഹായിക്കുന്നു. ഇതുമൂലം എല്ലാ കലകളിലേക്കും കോശങ്ങളിലേക്കും ഓക്സിജൻ വിതരണം വർധിക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുകയും അവയവങ്ങൾ സുഗമമായി പ്രവർത്തിക്കുകയും ചെയ്യുന്നു. 

∙ അന്നജത്തെ ദഹിപ്പിക്കുന്നു

1–ഡീ ഓക്സിനോജിറിമെഡിസിൻ, എന്ന ആൽഫാ ഗ്ലൂക്കോസിഡേസ് ഇൻഹിബിറ്റർ മൾബെറിയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തിന്റെ ദഹനത്തിന് സഹായിക്കുന്നു. 

∙ ദഹനം മെച്ചപ്പെടുത്തുന്നു

ഭക്ഷ്യനാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ പഴങ്ങൾ, പ്രത്യേകിച്ച് െബറിപ്പഴങ്ങൾ ദഹനത്തിനു സഹായകമാണ്. മലബന്ധം, വയറുകമ്പിക്കൽ, വയറുവേദന ഇവയെല്ലാം അകറ്റാനും മൾബെറി സഹായിക്കുന്നു. മൾബെറിയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ഏറെ നേരം വയർ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

∙ ഇൻഫ്ലമേഷൻ അകറ്റുന്നു

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ള സംയുക്തങ്ങളായ റെസ്‌വെറാട്രോൾ, ആന്തോസയാനിനുകൾ ഇവ മൾബെറിയിൽ ധാരാളം ഉണ്ട്. ആന്തോസയാനിനുകള്‍ ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കാനും ഓക്സീകരണസമ്മർദം അകറ്റാനും മൾബെറി ഇലയും സഹായിക്കും. 

∙ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു

വൈറ്റമിൻ എ ധാരാളം അടങ്ങിയതിനാൽ ദിവസവും ഒരു ഗ്ലാസ് മൾബെറി ജ്യൂസ് കുടിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്തും. കാഴ്ചശക്തി വർധിപ്പിക്കാനും കണ്ണിന്റെ സ്ട്രെയ്ൻ കുറയ്ക്കാനും വൈറ്റമിൻ എ മികച്ചതാണ്. ഫ്രീറാഡിക്കലുകളിൽ നിന്നു സംരക്ഷണമേകാനും സഹായിക്കുന്നു. റെറ്റിനയ്ക്ക് നാശം ഉണ്ടാകുന്നതു വഴി കാഴ്ചശക്തി നഷ്ടപ്പെടാൻ കാരണമാകുന്നവയാണ് ഫ്രീറാഡിക്കലുകൾ, പ്രത്യേകിച്ച് പ്രമേഹരോഗികളിൽ. പ്രമേഹത്തെ നിയന്ത്രിക്കുന്ന, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കാതെ നോക്കുന്ന നിരവധി സംയുക്തങ്ങൾ മൾബെറിയിൽ ഉണ്ട് എന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ബയോളജിക്കൽ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. 

∙ അൽസ്ഹൈമേഴ്സ് തടയുന്നു

കാത്സ്യം വളരെ കൂടിയ അളവിൽ മൾബെറിയിൽ അടങ്ങിയിരിക്കുന്നു. ഇത് തലച്ചോറിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. മറവി രോഗത്തെ തടഞ്ഞ് തലച്ചോറിനെ ആരോഗ്യത്തോടെയും ഫ്രഷ് ആയും നിലനിർത്താൻ മൾബെറി സഹായിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments