Sunday, December 22, 2024
HomeChildrenവജ്രം നിറഞ്ഞ ഒരു ഗ്രഹം, ഉപരിതലത്തിൽ ലാവാസമുദ്രം; പ്രപഞ്ചത്തിലെ ദുരൂഹഗ്രഹം

വജ്രം നിറഞ്ഞ ഒരു ഗ്രഹം, ഉപരിതലത്തിൽ ലാവാസമുദ്രം; പ്രപഞ്ചത്തിലെ ദുരൂഹഗ്രഹം

സൂപ്പർ എർത്ത് എന്നാണ് പ്രപഞ്ചത്തിലെ ജാൻസൻ എന്ന ഗ്രഹം അറിയപ്പെടുന്നത്. 55 കാൻക്രി ഇ എന്നും ഇതിനു പേരുണ്ട്. ശാസ്ത്രജ്ഞർക്ക് വലിയ കൗതുകം സമ്മാനിക്കുന്ന ഈ ഗ്രഹത്തിന് ഒ്‌ട്ടേറെ പ്രത്യേകതകളാണുള്ളത്. വജ്രം നിറഞ്ഞ ഉൾക്കാമ്പും ഉപരിതലത്തിലെ ലാവാ സമുദ്രവും ഇതിനെ വ്യത്യസ്തമാക്കുന്നു.

ഭൂമിയിൽ നിന്ന് 41 പ്രകാശവർഷമകലെ കാൻസർ താരസമൂഹത്തിൽ കോപ്പർനിക്കസ് എന്ന ഇരട്ടനക്ഷത്രങ്ങളെയാണ് ഈ ഗ്രഹം ഭ്രമണം ചെയ്യുന്നത്. സൂര്യനെക്കാൾ താപനില കുറഞ്ഞതാണ് ഈ രണ്ടു നക്ഷത്രങ്ങളും.

നക്ഷത്രവുമായി വളരെ അടുത്തുള്ള ഭ്രമണപഥത്തിലാണ് ജാൻസൻ ഗ്രഹം കോപ്പർനിക്കസിനെ ഭ്രമണം ചെയ്യുന്നത്. അതിനാൽ തന്നെ ഈ ഗ്രഹത്തിൽ ഒരു വർഷമെന്നത് വെറും 18 ദിനങ്ങൾ മാത്രമാണ്. 2100 ഡിഗ്രി സെൽഷ്യസ് വരെയുള്ള ഉയർന്ന താപനിലയും ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുണ്ട്.

2004ൽ കണ്ടെത്തപ്പെട്ട ഈ ഗ്രഹത്തിന്റെ ഉപരിതലത്തിലുൾപ്പെടെ വലിയ തോതിൽ വജ്രസാന്നിധ്യമുണ്ടാകാമെന്ന പഠനം യുഎസിലെ യേൽ സർവകലാശാലയിലെ ഗവേഷകരാണ് മുന്നോട്ടുവച്ചത്. എന്നാൽ ഇതിനെ എതിർത്തുകൊണ്ടുള്ള പഠനങ്ങളുമുണ്ടായി, എന്നാൽ പ്രപഞ്ചത്തിൽ, ഈ ഗ്രഹത്തിൽ മാത്രമല്ല വജ്രങ്ങളുള്ളത്. 

സൗരയൂഥത്തിലെ വാതകഭീമൻമാരായ യുറാനസ്, നെപ്റ്റിയൂൺ എന്നീ ഗ്രഹങ്ങളിൽ വജ്രങ്ങളുണ്ടാകാറുണ്ട്. മീഥെയ്‌നിൽ നിന്നാണ് ഇവ ഉണ്ടാകുന്നത്.ചില ഉൽക്കകളിൽ വജ്രത്തിന്റെ ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്.

ഭൂമിയിൽ നിന്ന് 4000 പ്രകാശവർഷങ്ങൾ അകലെ സെർപെൻസ് കൗണ്ട താരസമൂഹത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രഹം വജ്രങ്ങൾ നിറഞ്ഞതാണെന്ന് സംശയിക്കപ്പെടുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments